നിന്റെ കണ്ണുകളെ വരച്ചെടുക്കാനാണെ- നിക്കേറെ ക്ളേശം നിന്റെ ചിന്തകൾ പോലെത്തന്നെ ഇവിടെയെങ്കിലും അകലെയായിരിക്കുന്ന നിന്റെ കണ്ണുകൾ അവയിലെന്നോ കണ്ട ആ നേരിയ സ്വപ്നത്തിളക്കത്തെ എനിക്ക് വിട്ടു തന്നിട്ട് നീ പൊയ്ക്കൊള്ളുക അതിലൂടെ എന്റെ രാവുകളെ ദീപ്തമാക്കുന്ന മിന്നാമിന്നികളുടെ റാണിയാവാൻ എനിക്കാവും എനിക്കു മാത്രമായി നീക്കി വച്ച നിന്റെമൗനത്തെ ഒരു ചുമർ ചിത്രത്തിൽ തറച്ചുവച്ച് ചുംബനരാജികളാൽ എനിക്കേറെ പ്രിയമുള്ള വാക്കുകളെ ഞാനൊന്ന് വരഞ്ഞോട്ടേ ദൂരേക്ക് ദൂരേക്ക് പറന്നു പോകുന്ന ദേശാടനക്കിളികളേപ്പോലെ നിന്നെ പൂർണ്ണമായും നഷ്ടമാകാതിരിക്കാൻ, എന്നിട്ട് നീ പൊയ്ക്കൊള്ളുക അറിഞ്ഞോ അറിയാതെയോ നീ പൊഴിച്ചിട്ട ഓർമ്മകളുടെ ഒരു നനുത്ത തൂവൽ ഇരട്ടിപ്പിച്ചിരട്ടിപ്പിച്ച് മോഹച്ചിറകുകൾ വിരുത്തിച്ചെടുക്കാനുള്ള മന്ത്രവിദ്യ എനിക്കു വശമുണ്ട് എന്നിട്ട് നീ പൊയ്ക്കൊള്ളുക തിരിഞ്ഞു നോക്കാതെ വിമോചിപ്പിക്കുന്നതും ആവാഹിക്കുന്നതും ഒരു തരത്തിൽ ഒന്നു തന്നെയല്ലേ !
One morning When I wake up I might realize That I never loved you But the poet in you For I love the way You read me like a book And write about me Lines after lines Day after day That I became Both the Narcissus And the cold crystalline Lake Falling in love With myself And my own reflections in you So my love Keep writing Keep writing about me With your lips That I won't stop Loving you with my heart In Greek mythology, Narcissus (/nɑrˈsɪsəs/; Greek:Νάρκισσος, Narkissos) was a hunter from the territory of Thespiae in Boeotia who was renowned for his beauty. He was the son of a river god namedCephissus and a nymph named Liriope.[1] He was exceptionally proud of what he did to those who loved him. Nemesis noticed and attracted Narcissus to a pool, wherein he saw his reflection and fell in love with it, not realizing it was merely an image. Unable to leave the beauty of his reflection, Narcissus died. Narcissus is the origin of the term narcissism, a fixation with oneself.
പത്രക്കാരൻ പയ്യൻ പുതിയതാണെന്ന് തോന്നുന്നു അതാവാം അച്ഛൻ ഉണ്ടാക്കിയ പത്ര വീട് കാണാതെ ആനുകാലികങ്ങളെ സൈക്കിള്‍ മണിയൊച്ചക്കും ഇരച്ചു കനത്തു വന്ന കാലവർഷത്തിനുമൊപ്പം വരാന്തയിലേക്ക് നീട്ടിയെറിഞ്ഞത് അക്ഷരങ്ങൾക്ക് എറിച്ചിലടിക്കാതെ വീട് കെട്ടാൻ സാമഗ്രികൾ ചികയുമ്പോൾ കലവറയിൽ കാലങ്ങളായി കുടി കിടക്കുന്ന ഒന്നു രണ്ടു പേർക്കെങ്കിലും പട്ടയം കിട്ടിയല്ലോന്ന് അമ്മയും അച്ഛന് അടുത്ത ഭ്രാന്ത് തുടങ്ങിയെന്ന് ഞങ്ങളും പിറുപിറുത്തത് തുരുമ്പിച്ച അരത്തിന്റെ കരകരപ്പിൽ മുക്കിക്കളഞ്ഞത് ദേഹം വിയർക്കാതെ വയർ നിറഞ്ഞാൽ മക്കൾക്ക് വീരാരാധനയിൽനിന്നും പുച്ഛരസത്തിലേക്ക് വളർച്ചാവകാശങ്ങൾ ലഭിക്കുമെന്ന അച്ഛന്റെ അനുഭവഅറിവുകളാവാം പച്ചപ്പാടങ്ങൾക്കും നേർത്ത കാറ്റിൽ പരകായപ്രവേശം സിദ്ധിച്ച നീളൻ കവുങ്ങുകൾക്കും മദ്ധ്യേ ഇഷ്ടിക അതിരുകൾ മുളച്ചു പൊങ്ങാത്തതിനാൽ മണ്ണും മനസ്സും അങ്ങോട്ടുമിങ്ങോട്ടും മാന്തിയെടുക്കാവുന്ന നാട്ടിൻ പുറങ്ങളെ ഉണ്ടയില്ലാ വെടിയൊച്ചകളായി പൊട്ടിച്ചിരിപ്പിക്കാൻ പട്ടാളത്തിൽ നിന്നും വിരമിച്ചവരും, ദുർഗന്ധം വമിക്കുന്ന ചവറ്റു കൂനകളെ മിനുസമുള്ള കല്ലുകൾ പാകി സുന്ദരമാക്കിയ മതിലുകൾ കൊണ്ട് മറച്ചു വച്ച നാഗരീകപ്രൗഢിയിൽ, ഉത്സവ നാളുകൾ പോലെ ക്ഷണികമായി കൊട്ടിഘോഷിച്ച കെട്ടുകാഴ്ചകളായി വീരചരമമടഞ്ഞവരും മാറുമെന്നും അതിൽ നിസ്സംഗരായിരിക്കാനേ വോട്ടർ പട്ടികയിൽ പേരില്ലാത്ത പട്ടാളക്കാരനുമാവൂന്നും വടക്കേ ഇന്ത്യയിലെ എല്ലു കോച്ചുന്ന തണുപ്പിലും കണ്ണു കാച്ചുന്ന ചൂടിലും മൂന്നര പതിറ്റാണ്ടു ജീവിച്ചു ദേശം കാത്ത അച്ഛനാകില്ലേ നിശ്ചയം അപ്പൊ പറഞ്ഞു വന്നതെന്താന്നു വെച്ചാൽ നനഞ്ഞു കുതിർന്ന അക്ഷരങ്ങളെ നോക്കി ഈ പയ്യനെന്താ പത്ര വീട് കാണാഞ്ഞേന്ന പിറുപിറുപ്പുകൾ മുന്നാമ്പുറത്തേക്ക് ചിതറുമ്പോൾ മേഘങ്ങളെ നോക്കി ഇനിയും ഉരുണ്ടു കൂടുന്ന ഓർമ്മകളിൽ നഷ്ടപ്പെട്ട് നില്ക്കുന്ന അച്ഛന്മാരെ, രുചിയോർമ്മകളിൽ കൊതിയൂറുമ്പോഴെങ്കിലും അമ്മമാരെ ഓർക്കുന്ന നമ്മൾ മറന്നു പോകാറില്ലേന്നൊന്നു ശങ്കിച്ചതാണ്
ഞാൻ നിനക്ക് അടിമപ്പെട്ടിരിക്കുന്നു നിന്റെ കണ്ണുകളുടെ മാസ്മരികതയിൽ മഴയും നിലാവും നനഞ്ഞ് ഈ നൂൽ പാലത്തിലൂടെ എന്റെ ഹൃദയം നിന്നിലേക്ക് നിന്റെ കവിതകൾ എന്റെ പ്രജ്ഞയെ ആവേശിച്ച ജിന്നുകൾ നിന്റെ ഓർമ്മകളാൽ മുദ്രമാക്കപ്പെട്ടതിനാൽ പുറത്തു പോകാൻ പഴുതുകളില്ലാതെ അവരെന്റെ രാത്രികളെ സ്വപ്നാടകരാക്കുന്നു നിന്റെ ചുംബനങ്ങൾക്കേ പൂട്ടു പൊട്ടിച്ച് ഞങ്ങളെ മുക്തരാക്കാനാവൂ എന്നിരിക്കേ വിഷാദത്താൽ വിസ്മ്രിതിയുടെ വൈവര്‍ണ്ണ്യമാര്‍ന്ന എന്റെ ചുണ്ടുകളെ തിരസ്ക്കരിച്ച് ഇനിയും ചുവന്ന പനിനീർപ്പൂവുകളെ നിന്റെ ചുംബനങ്ങൾ തേടുമ്പോൾ നിന്നൊപ്പം എന്നെ പരിത്യജിച്ച നിലാവും എനിക്ക് പ്രവേശനം നിഷേധിച്ച രാവുകളിൽ പടർന്നു കയറുമ്പോൾ നനഞ്ഞൊട്ടിയ തൂവലുകളാൽ തണുത്തു വിറച്ച് ഈ നൂൽ പാലത്തിൽ ഞാൻ തനിച്ച്
എത്ര വലിച്ചടച്ചാലും തുറന്നു തന്നെയിരിക്കുന്ന തളർന്ന കണ്ണുകളുള്ള ചില രാത്രികളില്ലേ ? ശരീരം മരിച്ചു കിടക്കുന്ന ആ രാത്രികളിലാണ് പകൽ മുഴുവൻ ബദ്ധ വൈരികളായിരുന്ന ഹൃദയവും തലച്ചോറും വെടിവട്ടം പറഞ്ഞ് കൂടിയാലോചിക്കുന്നത് ഇന്ന് തൊട്ട്, പോയ പത്തു വർഷം മുതൽ അടുത്ത പത്തു വർഷം വരെയുള്ള കാര്യമില്ലായ്മകൾ പറഞ്ഞ് ചിരിച്ചു ചിരിച്ച് കരയുന്നത് പറഞ്ഞത്, പറയേണ്ടിയിരുന്നത്, പറയേണ്ടത് ചെയ്തത്, ചെയ്യേണ്ടിയിരുന്നത്, ചെയ്യേണ്ടത് കൊടുത്തത്, കൊടുക്കേണ്ടിയിരുന്നത്, ........... അങ്ങിനെയങ്ങിനെ അരസികനെങ്കിലും ഇടയ്ക്കിടെ മണ്ടിപ്പെണ്ണേയെന്ന് തലച്ചോർ തമാശ പറയും ഓ ഒരു ബുദ്ധി രാക്ഷസൻ എന്ന് ഹൃദയം ചൊടിക്കും ഞാനൊന്നു മരിച്ചോട്ടേ എന്ന് ശരീരം വിലപിച്ചു കൊണ്ടിരിക്കും ഇവരിലാരാണ് ഞാൻ എന്ന് ഞാൻ വ്യാകുലപ്പെട്ടുകൊണ്ടുമിരിക്കും അങ്ങിനെയങ്ങിനെ പുലരും വരെ പുലരി അലാറമണി മുഴക്കുമ്പോൾ അർദ്ധസുഷുപ്തിയിൽ ഹൃദയവും തലച്ചോറും വീണ്ടും ബദ്ധവൈരികളാവും പാതി ചത്ത് പാതി ജീവിച്ച ശരീരം പ്രാഞ്ചി പ്രാഞ്ചി അതിന്റെ കർമ്മങ്ങൾ തുടരും പാവം ശരീരം പാവം ഞാൻ