ഉണ്ണി നടക്കുക, ഉണ്ണി നടക്കുക,
പടിവരെ വരാം ഞാനും പൈതലേ
അരുതേ, നിന്നശ്രുകണങ്ങൾകൊണ്ടെന്റെ
വരണ്ട പാദങ്ങൾ നനയ്ക്കരുതേ ....
ഇറുക്കെപ്പിടിക്കൂ നിന്നിളംകൈയ്യാ-
ലെന്നിടംകൈയ്യിൻ വിരൽത്തുമ്പിൽ,
അമ്മയുണ്ട്, പടിവാതിൽക്കലോളം.
ആധിയുണ്ടേറെ, ആദ്യാക്ഷരം-
പഠിക്കുവാൻ നീ പോകുമ്പോൾ,
എന്തിനെന്നറിയാതെയെന്റെ പൊന്നോമലേ!
പൊതിഞ്ഞു പരിരക്ഷിച്ചു നിൻ ശൈശവം
മുലപ്പാൽ കവചത്താൽ ഇത്രമേൽ ശാശ്വതം.
കരിവരച്ച് കരിങ്കണ്ണിയെ പറ്റിച്ചു
കടുക് വറുത്ത് കരിങ്കാളീകൃപ യാചിച്ചൂ.
ബന്ധിച്ചു രക്ഷകൾ മന്ത്രിച്ച തകിടുകൾ,
നേദിച്ചു നേർച്ചയായ് നേന്ത്രവാഴക്കുല.
അമർത്തിച്ചവിട്ടൂ നിൻ പാദകമലങ്ങൾ
പതറാതെ ഇടറാതെ
എന്റെ കാൽപാടിലൂടെ...
ഇല്ല പഴുതാരകൾ,
പത്തിവിരിക്കും പാമ്പുകൾ,
പുലരിയിൽ പാലപ്പൂപെറുക്കും
യാമയക്ഷികൾ,
ഇല്ല കല്ലുകൾ, കാരമുള്ളുകൾ
കിളിക്കുഞ്ഞിൻ കാലുകൾ കുത്തിനോവിക്കുവാൻ
വഴി നടക്കുക പാതയോരത്തിലൂടെ.
കൂട്ടുമോ കൂട്ടുകാർ നിന്നേയും കൂട്ടത്തിൽ?
കുഞ്ഞുവിരലുകൾ നോവുമോ
കല്ലുപെൻസിലാൽ കുറിക്കുമ്പോൾ?
കഴിക്കുമോ? അമ്മ കണ്ണീരിൽ വേവിച്ച-
ഈ പൊതിച്ചോർ?
മറന്നോ മഷിത്തണ്ട്?
മഞ്ഞക്കറ പുരണ്ടോ
കുഞ്ഞുപുളിയിലക്കരമുണ്ടിൽ ?
ഉണ്ട്, ഇനിയുമൊരായിരം ശങ്കകളോമനേ-
യമ്മതൻ വിഭ്രാന്തചേതസ്സിലെങ്കിലും
കണ്ടു കണ്‍കുളിർന്നൂ, പ്രൗഢിയിൽ-
പുസ്തകസഞ്ചി തൂക്കി നീ നടന്നത്.
ഉണ്ണി നടക്കുക, ഉണ്ണി നടക്കുക,
മുന്നിൽ തെളിയുന്നു വിദ്യാലയം.
ഇനിയുള്ള കാതം തനിച്ചു നീ താണ്ടണം
കനവിന്റെ വർണ്ണച്ചിറകിൽ പറക്കണം
കനിവിൻ ചിറാതുകൾ കണ്ണിൽ ജ്വലിക്കണം
നേരെന്ന വാക്കുവാളാക്കി പടവെട്ടണം
അഹിംസയാലഗ്നിവ്യൂഹം തകർക്കണം
അറിവിന്നമൃതം ഗുരുദക്ഷിണയാക്കണം
മൊഴിയിൽ മഷിക്കറ പുരളാതെ നോക്കണം
ഊഴി കാക്കും കാരുണ്യവാനെ നമിക്കണം
മേലെ മേഘങ്ങളെ തൊട്ടു വന്നെന്നാലും
താഴെയെൻ തങ്കക്കുടമായ് ചിരിക്കണം
ചിറകുകുഴഞ്ഞ് തളർന്നു പോയെന്നാലോ
ചകിതനാകാതീ തായ് വൃക്ഷത്തിൽ ചേക്കേറണം
ചകിതനാകാതെ, ഈ തായ് വൃക്ഷത്തിൽ
ചേക്കേറണം ...
കൃശമാണുദേഹം,
കോശങ്ങൾ കാർന്നുതിന്നുന്ന തിക്താർബുദകൃമികളാൽ
ക്ലേശയാണെന്നാലും
കെല്പുണ്ട്, കാളക്കൂറ്റനെവെല്ലാൻ-
നിന്നമ്മതൻ കരളുറപ്പിൻ കരുത്തിന്.
സരളം .....
ReplyDeleteസുന്ദരം ........
അർബുദം തന്നെ വേണമായിരുന്നോ?
കുറച്ചു കൂടി ശുഭപ്രതീക്ഷ ആകാമായിരുന്നു !!!!!
thank you Jalal...കുറച്ച് സെന്റി കിടക്കട്ടേന്നു കരുതി...എന്നാലും കരളിന് കരുത്തുണ്ടല്ലോ
ReplyDeleteGreat poem, I will tell u something, malayalee won't praise it until oscar is obtained
ReplyDeletethanks a lot alexander... please visit again..
ReplyDeleteassalayi....ithiri katti indu....kozhappamilla payye chavachirakkam...
ReplyDeletelalitha sundhara supapratheekshakal manassil nirayatte...
angineyorennam ezhuthiyal engeneyundavum ...nokkatte
thank you for your blessings... pls visit again..katti koodippoyo..??!!
ReplyDelete