Sunday, 15 March 2015

അമ്മമാർക്കൊരു ദിനം





മഞ്ഞ റോസാപുഷ്പങ്ങൾക്കും 
മന്ദഹസിക്കുന്ന മാതൃത്വത്തിനും പിന്നിൽ 
ഭരണവർഗ്ഗം ഒളിപ്പിച്ച 
ഭംഗിയില്ലാത്ത ചില ചിത്രങ്ങളുണ്ട് 

യുദ്ധ ചിത്രങ്ങളിലെ കുഞ്ഞുങ്ങളുടെ 
നിലവിളിക്കുന്ന മുഖങ്ങൾ 
പൊതിഞ്ഞും പൊതിയാതെയും
അടുക്കിക്കിടത്തിയ 
പാതി കരിഞ്ഞ നിശ്ചലമേനികളിൽ പരതി
പതറി വീഴുന്ന മിഴിനീർ മുത്തുകൾ
വഷള ജന്മങ്ങൾ ചവിട്ടിയരച്ച 
വൃദ്ധ കന്യകകളുടേയും പിഞ്ചു പൈതങ്ങളുടേയും
നിശബ്ദം അലറുന്ന തുറിച്ച കണ്ണുകൾ 

ഇരട്ടവാലന്മാർ അരികുകൾ അരിച്ചുതിന്ന
ഈ ചിത്രങ്ങളിൽ,  ഉലകമേ
നിങ്ങളെ  എണ്ണ തേച്ചു കുളിപ്പിച്ച കൈകൾ
എഴുതിക്കൊണ്ടേയിരിക്കുന്നത് 

നിങ്ങൾ അമ്മമാർക്കായ് തരുന്നത് 
വെറും ഒരു ദിനമല്ല 
ഒട്ടനേകം  ദിനങ്ങളാണ് 
യുദ്ധത്തിലും സമാധാനത്തിലും
ഒന്നുപോലെ  നിങ്ങൾക്കാഘോഷിക്കാൻ 
നിങ്ങൾ ഞങ്ങൾക്കു തരുന്നത് 
എണ്ണമറ്റ ആയിരമായിരം  കരിദിനങ്ങളാണ് 

8 comments:

  1. എല്ലാ ദിനവും അമ്മമാരുടെ ദിനങ്ങൾ

    ReplyDelete
  2. അതേ, പക്ഷേ ഈ ദിനങ്ങളിൽ അവർ സന്തോഷിക്കയാണോ സങ്കടപ്പെടുകയാണോ എന്നേ സന്ദേഹമുള്ളൂ ... thanks for reading

    ReplyDelete
  3. നിങ്ങൾ അമ്മമാർക്കായ് തരുന്നത്
    വെറും ഒരു ദിനമല്ല
    ഒട്ടനേകം ദിനങ്ങളാണ്
    യുദ്ധത്തിലും സമാധാനത്തിലും
    ഒന്നുപോലെ നിങ്ങൾക്കാഘോഷിക്കാൻ
    നിങ്ങൾ ഞങ്ങൾക്കു തരുന്നത്
    എണ്ണമറ്റ ആയിരമായിരം കരിദിനങ്ങളാണ്... വളരെ ശക്തമായിരിക്കുന്നു ഈ വരികൾ.അഭിനന്ദനങ്ങൾ ജസ്സി!!

    ReplyDelete
  4. നല്ല കയ്യടക്കമുള്ള എഴുത്ത്, നന്നായിരിക്കുന്നു.

    ReplyDelete